കിഡ്സ് ഫാഷന്‍ എക്സ്പോ കൊച്ചിയില്‍
കുട്ടികള്‍ക്ക് മാത്രമായുള്ള പെപ്പർ കിഡ് ഐ.എഫ്.എഫ് കിഡ്സ് ഫാഷൻ എക്സ്പോ 10,11,12 തീയതികളിൽ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. 10 രാവിലെ 11ന് കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്.പട്ടാഭിരാമന് ഉദ്ഘാടനം ചെയ്യും.എക്സ്പോയില്‍ കുട്ടികളുടെ നൂറിലധികം ദേശീയ, രാജ്യാന്തര ബ്രാൻഡുകൾ അണിനിരക്കും. 11ന് വൈകിട്ട് 6 മുതല്‍ നടക്കുന്ന അവാര്‍ഡ് നൈറ്റ് ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യും. ആഡ് ഹൗസ്- ഐഎഫ്എഫ് അഡൈ്വസിംഗ് കമ്പനിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കുള്ള ഫാഷന്‍ ഷോ, അവാര്‍ഡ് നൈറ്റ്, സാംസ്കാരികപരിപാടികള്‍ എന്നിവ ഉണ്ടാകുമെന്ന് പെപ്പര്‍ കിഡ് ചെയര്മാന് സമീര്‍ മൂപ്പന് അറിയിച്ചു. ആദ്യദിവസം നടക്കുന്ന ഫാഷൻ ഷോയ്ക്ക് നൃത്ത സംവിധായകൻ ദാലു കൃഷ്ണദാസ് നേതൃത്വം നൽകും. നൂറിലധികം സ്റ്റാളുകളിലായാണ് എക്സ്പോ നടക്കുന്നത്. സ്റ്രാളുകളുടെ ബുക്കിംഗ് ആരംഭിച്ചതായി സമീർ മൂപ്പൻ, സിദ്ദിഖ്, ഷാനവാസ്, സന്തോഷ്. ഷെഫീഖ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.